അമ്പലപ്പുഴ: പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. സംഘർഷത്തിനിടെ പരിക്കേറ്റ പുറക്കാട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചത്.
ഇന്നലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുമായി നടന്ന വഴക്കിനിടയിലാണ് വിദ്യാർത്ഥിക്കു പരിക്കേറ്റത്. ഉടൻ തന്നെ കുട്ടിയെ സ്കൂൾ അധികൃതർ തൊട്ടടുത്തുള്ള പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന ദോശ
ഒപി ചീട്ടെടുത്ത ശേഷം മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞെങ്കിലും പ്രാഥമിക ചികിത്സ നൽകാൻ പോലും ഡോക്ടർ തയാറായില്ലെന്ന് ഒപ്പമുണ്ടായിരുന്ന രക്ഷാകർത്താക്കൾ പറയുന്നു. തുടർന്ന്, കുട്ടിയെ പിന്നീട് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെത്തിച്ചാണ് ചികിത്സ ലഭ്യമാക്കിയത്.
Post Your Comments