തിരുവനന്തപുരം: ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ ശശി തരൂർ എംപി പ്രഭാഷകനായി പങ്കെടുക്കും. മാർച്ച് 26ന് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് തരൂർ എത്തുക. ബ്രിട്ടീഷ് പൊലീസ് ഇന്ത്യയിൽ നടത്തിയ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ക്ഷമാപണം വേണമെന്ന ആവശ്യമാണ് ഇത്തവണ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നയിക്കുന്നത്. ബ്രിട്ടീഷ് ലേബർ പാർട്ടി എംപി നവേന്ദു മിശ്ര അടക്കം പല പ്രമുഖരും പരിപാടിയുടെ ഭാഗമാകും.
Also read: കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ല, മുഖ്യമന്ത്രിയുടെ സ്വരം ഭീഷണിയുടേതാണ്: കെ. സുരേന്ദ്രൻ
അതേസമയം, സി.പി.എമ്മിന്‍റെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം ലഭിച്ചത് സംബന്ധിച്ചുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് മൂലം സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ നിന്നും പിന്മാറുകയാണെന്ന് തരൂര്‍ തന്നെ ഇന്നലെ അറിയിച്ചിരുന്നു. കെ.പി.സി.സി നേതൃത്വത്തിന്‍റെ വികാരം മാനിച്ചുകൊണ്ട് സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി തരൂരിനോടും കെ.വി തോമസിനോടും നിർദ്ദേശിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തരൂർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നതായും, എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ച് ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ വ്യക്തമാക്കി.
Post Your Comments