തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന പ്രചാരണം കള്ളമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. കോടിയേരി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വരം ഭീഷണിയുടേതാണെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
‘സർക്കാരിന് ശബരിമലയിൽ ഉണ്ടായ അനുഭവം കെ റെയിലിലും ആവർത്തിക്കും. വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ് ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രമെന്ന് അവർ പറയുന്നത്. ഞങ്ങൾ കല്ല് പിഴുതെറിയുകയാണ്. ബി.ജെ.പി സമരത്തെ പിന്തുണക്കും. എന്നാൽ, ഞങ്ങൾ പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. ജനങ്ങളുടെ സമരത്തിൽ ബി.ജെ.പി ഒപ്പമുണ്ടാകും’ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സ്വപ്ന പദ്ധതി നടപ്പിലാക്കുമെന്ന് ഇന്നലെയും അസന്നിഗ്ധമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി, പ്രതിപക്ഷത്തെ പരസ്യമായി വെല്ലുവിളിച്ചു. ജനം ആര് പറയുന്നതാണ് കേൾക്കുകയെന്ന് കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments