PathanamthittaLatest NewsKeralaNattuvarthaNews

സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : യുവാവ് പിടിയിൽ

ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ രാകേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ രാകേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്. ഇലവുംതിട്ട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2020 ഡിസംബർ 19-നാണ് കേസിനാസ്പദമായ സംഭവം. കുളനട ഉള്ളന്നൂർ പൊട്ടൻമല സോണി നിവാസിൽ സോണിയുടെ പരാതിയിലാണ് അറസ്റ്റ്. സോണിയുടെ ഭാര്യയുടെ ജ്യേഷ്ഠത്തി രമ്യ മോഹന് ജോലി വാ​ഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്.

Read Also : 702 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ബി. അയൂബ്ഖാൻ, എസ്.ഐ മാനുവൽ എന്നിവർ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button