
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ, ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു. ഹിന്ദു മതത്തിൽ പെട്ട പൂജ ഓദ് എന്ന പെൺകുട്ടിയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സുക്കൂർ ജില്ലയിലെ റോഹിയിലാണ് സംഭവം. തന്നെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുക്കുന്നതിന് ഇടയിലാണ് പൂജയ്ക്ക് വെടിയേറ്റത്. ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ച പൂജയെ, കലി കയറിയ അക്രമികൾ വെടിവെക്കുകയായിരുന്നു എന്ന് ഫ്രൈഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിൽ ക്രൂരമായ പീഡനങ്ങളാണ് ഹിന്ദു സിഖ് മുതലായ ന്യൂനപക്ഷമതത്തിൽപ്പെട്ട പെൺകുട്ടികൾ അനുഭവിക്കുന്നത്. ബലമായി പിടിച്ചു കൊണ്ടു പോകുന്ന ഇവരെ വിവാഹം ചെയ്യുകയും നിർബന്ധിച്ച് മതം മാറ്റുകയുമാണ് പതിവ്. പെൺകുട്ടിയുടെ സമ്മതമില്ലാതെ ആണെങ്കിലും, വിവാഹം കഴിഞ്ഞാൽപ്പിന്നെ കോടതി പോലും ‘ഭർത്താവിന്റെ’ കൂടെയെ നിൽക്കൂ. ഭരണകൂടവും പോലീസുമെല്ലാം ഇത്തരം അക്രമങ്ങൾക്ക് നേരെ കണ്ണടക്കുകയാണ് പതിവ്.
Post Your Comments