മൊണാസ്റ്റിർ: ടുണീഷ്യയില്‍ ലൈസന്‍സ് ഇല്ലാതെ മദ്യവില്‍പ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോള്‍, രക്ഷപ്പെടാൻ വേറെ മാർഗ്ഗമില്ലാതെ പിതാവ് മക്കളെ വീടിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു. ടുണീഷ്യന്‍ ഗവര്‍ണറേറ്റിലെ മൊണാസ്റ്റിറിലാണ് സംഭവം നടന്നത്. ഇയാളെയും 20 വയസ്സുകാരനായ മകനെയും പിടികൂടാനാണ് പൊലീസ് ഇവരുടെ വീട്ടിൽ എത്തിയത്. ലൈസന്‍സ് ഇല്ലാതെ മദ്യവില്‍പ്പന നടത്തിയതിനും, അക്രമങ്ങള്‍ നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
Also read: റഷ്യയുടെ യുക്രൈന്‍ അധിനിവേശം: ഇന്ത്യയുടേത് ഉറപ്പില്ലാത്ത നിലപാടെന്ന് ജോ ബൈഡന്‍
സുരക്ഷാസേന എത്തിയതിന് പിന്നാലെ, പ്രതി വീടിന് മുകളിൽ കയറി ഭാരമേറിയ സാധനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേർക്ക് വലിച്ചെറിഞ്ഞു. ഈ ആക്രമണത്തില്‍ മൂന്ന് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി ടുണീഷ്യന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. തുടർന്നാണ് ഇയാള്‍ തന്റെ എട്ടും നാലും വയസ്സ് പ്രായമുള്ള മക്കളെ വീടിന് മുകളില്‍ നിന്ന് തന്നെ താഴേക്ക് എറിഞ്ഞത്. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടൽ ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. രണ്ടാമത്തെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
സംഭവത്തിൽ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, ഇയാളുടെ 20 കാരനായ മകന്‍ രക്ഷപ്പെട്ടു. കസ്റ്റഡിയിൽ കഴിയുന്ന പിതാവിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകം, സുരക്ഷാ ജീവനക്കാരെ ആക്രമിക്കല്‍, അനധികൃത മദ്യവില്‍പ്പന എന്നിങ്ങനെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
Post Your Comments