വാഷിംഗ്ടൺ : യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. വിഷയത്തില്‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഇന്ത്യയുടേത് ദൃഢതയില്ലാത്ത നിലപാടാണെന്നും ബൈഡൻ പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ ഒരുമിച്ച് നിന്നതിന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ പ്രധാന പങ്കാളികള്‍ തുടങ്ങിയ സഖ്യകക്ഷികളെ ബൈഡന്‍ അഭിനന്ദിക്കുകയും ചെയ്തു. വാഷിംഗ്ടണില്‍ യുഎസ് ബിസിനസ് തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്വാഡ് അംഗ രാജ്യങ്ങളില്‍, ഇന്ത്യ അല്‍പം ഇളകി നില്‍ക്കുകയാണ് എന്നതൊഴിച്ചാല്‍ ജപ്പാന്‍ വളരെ ശക്തമാണ്. പുടിൻ ആക്രമണത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയയും അങ്ങനെ തന്നെ. നാറ്റോയെ വിഭജിക്കാന്‍ കഴിയുമോയെന്നാണ് പുടിന്‍ നോക്കിയത്. എന്നാല്‍, നാറ്റോ ചരിത്രത്തില്‍ ഇന്നവരെ ഇല്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണ് ചെയ്തത്’- ബൈഡൻ പറഞ്ഞു.
Read Also : കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല: അച്ഛനും മകളും ഡാമിൽ ചാടി മരിച്ചതിന് പിന്നിൽ…
യുക്രൈനില്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരെ പാശ്ചാത്ത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാശ്ചാത്ത്യ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ റഷ്യയില്‍ നിന്ന് കിഴിവുകളോടെ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments