തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് ബോധപൂര്‍വ്വം നടത്തുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എ.കെ ബാലന്‍. സമരത്തിലേറെയും ഇറക്കുമതി ചെയ്ത ആളുകളാണെന്നും ഒരേ ആള്‍ക്കാര്‍ തന്നെയാണ് പല സ്ഥലങ്ങളിലും എത്തുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
‘എങ്ങനെയെങ്കിലും ഒരു വെടിവെപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു കുട്ടിയെ രക്തസാക്ഷിയായി കിട്ടുമോയെന്നാണ് യുഡിഎഫ് ആലോചിക്കുന്നത്. കൊല്ലാന്‍ വേണ്ടി മണ്ണെണ്ണ ഒഴിക്കുകയാണ് അവരെന്നും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം. സമരത്തിലേറെയും ഇറക്കുമതി ചെയ്ത ആളുകളാണ്. ഒരേ ആള്‍ക്കാര്‍ തന്നെയാണ് പല സ്ഥലങ്ങളിലും എത്തുന്നത്’- എ.കെ ബാലന്‍ പറഞ്ഞു.
വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വെച്ചുവെന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും ആടിനെ പട്ടിയാക്കുക, പിന്നെ പട്ടിയെ പേപ്പട്ടിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : സൈന്യവും കൈവിട്ടു: സുപ്രീംകോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാൻ
ദേശീയപാതക്കെതിരെ സമരം ചെയ്ത വയല്‍ക്കിളികള്‍ ഇപ്പോള്‍ എവിടെയാണെന്നും എ.കെ ബാലന്‍ ചോദിച്ചു. ആ സമരത്തിന് നേതൃത്വം കൊടുത്തവര്‍ ഇന്ന് സിപിഎമ്മിനൊപ്പമാണ്. ഇതാണ്, യുഡിഎഫിലും കാണാന്‍ പോകുന്നത്. നാട്ടില്‍ വികസനം പാടില്ലെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അത് കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കെ റെയില്‍ നടപ്പാക്കി കഴിഞ്ഞാല്‍ ഇനി ജന്മത്ത് യുഡിഎഫിന് അധികാരത്തില്‍ വരാന്‍ സാധിക്കില്ല. നേട്ടം എല്‍ഡിഎഫ് അനുഭവിക്കും. അത് മനലാക്കിയാണ് പ്രതിപക്ഷത്തിന്റെ ഈ തുള്ളലെന്നും
എ.കെ ബാലന്‍ വ്യക്തമാക്കി.
Post Your Comments