പാലക്കാട് : പി വി അൻവറിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. ഉത്തരേന്ത്യയിൽ എവിടെയോ കിടക്കുന്നൊരു പാർട്ടിയിലേക്കാണ് അൻവർ ചേക്കേറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുല്ല് പാർട്ടിയിലേക്കാണ് അൻവർ ചേക്കേറിയത്. അൻവറിൻ്റേത് രാഷ്ട്രിയ ആത്മഹത്യയാണെന്നും എ കെ ബാലൻ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ രാജി. അൻവർ എന്തിനാണ് എൽഡിഎഫ് വിട്ടതെന്ന് ചോദിച്ച ബാലൻ ഈ മാറ്റം അൻവറിന് ഗുണമുണ്ടാക്കില്ലെന്നും പറഞ്ഞു.
കൂടാതെ അൻവറിൻ്റെ പരാതിയിൽ മൂന്ന് കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. എൽഡിഎഫിന് ഇതൊന്നും പ്രതിസന്ധിയുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ എംഎൽഎ സ്ഥാനം രാജിവെച്ചതായി പി വി അൻവർ അറിയിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് എംഎൽഎ പദവി ഒഴിഞ്ഞതെന്നും അൻവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
Post Your Comments