റിയാദ്: സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ വിദ്യാലയങ്ങളിലെല്ലാം സമ്പൂർണ്ണ ശേഷിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് അധ്യയനം പുനരാരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങളും നിലവിൽ വന്നിട്ടുണ്ട്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങളിൽ നിർത്തലാക്കിയിരുന്ന അസംബ്ലി, കായിക മത്സരങ്ങൾ, പഠ്യേതര പ്രവർത്തനങ്ങൾ, സ്‌കൂൾ റേഡിയോ, സ്‌കൂൾ കാന്റീനുകൾ എന്നിവയ്ക്ക് മൂന്നാം സെമസ്റ്റർ മുതൽ അനുമതി നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്നതുൾപ്പടെയുള്ള മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചർത്തു.
Post Your Comments