തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ വി തോമസിനും കോൺഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ച സംഭവത്തിൽ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് പ്രതികരിച്ചത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘തരൂരിനും തോമസ് മാഷ്ക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടിയുടെ അനുമതിയില്ല . ഇതെന്തൊരു പാര്‍ട്ടിയാണ് ? രാഹുല്‍ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാല്‍ ആഹാ . തോമസ് മാഷും തരൂരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ഓഹോ . വെറും Floccinaucinihilipilification അല്ലാതെന്ത്?’
കെ റെയിൽ: കേരള സർക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ്
സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കുണ്ടെന്നും ഇത് ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചിരുന്നു. എന്നാൽ സുധാകരനെ എതിർത്ത് തരൂരും, കെവി തോമസും ഹൈക്കമാന്‍ഡിന്റെ അനുമതി തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ്, നേതാക്കള്‍ക്ക് അനുമതി നൽകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്.
Post Your Comments