സൈപ്രസ്: ജീവനക്കാരുടെ ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനായി ജോലിസമയത്ത് സ്വയംഭോഗം ചെയ്യാനുള്ള സൗകര്യംനല്‍കി സെക്സ് ടെക് കമ്പനി. മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ സ്ട്രിപ്പ്ചാറ്റാണ് തങ്ങളുടെ ജീവനക്കാരെ ഇങ്ങനെ സന്തോഷിപ്പിക്കുന്നത്. ഹൈടെക്ക് രീതിയിലുള്ള സംവിധാനമാണ് ഇതിനായി കമ്പനി ഒരുക്കിയിട്ടുള്ളത്.
തങ്ങളുടെ തൊഴിലാളികള്‍ക്ക് ജോലിക്കിടെ സ്വയംഭോഗം ചെയ്യുന്നതിനായി വിആര്‍ പോഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കമ്പനിയിലെ ഇരുനൂറോളം വരുന്ന ജീവനക്കാര്‍ക്കും ഈ സൗകര്യം ലഭിക്കുമെന്നും ഓരോ ജീവനക്കാരനും പ്രവൃത്തി ദിവസത്തില്‍ 30 മിനിറ്റ് പോഡ് ബ്രേക്ക് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സൈപ്രസിലെ ഓഫീസുകളില്‍ നാല് പോഡുകള്‍ സ്ഥാപിച്ചതായും മറ്റ് സ്ഥാപനങ്ങൾക്ക് ഇത്തരം വിആര്‍ പോഡുകള്‍ വില്‍ക്കാൻ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം
‘ഓരോ പോഡും ഡ്രീംക്യാമിന്റെ സാങ്കേതികവിദ്യ, ഒക്കുലസ് ക്വസ്റ്റ് വിആര്‍ ഹെഡ്സെറ്റ് എന്നിവ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വിആര്‍ ക്യാമറകള്‍ കാണാനുള്ള 4കെ എല്‍ഇഡി സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സ്വയംഭോഗ ആക്സസറികളും പോഡില്‍ ഉണ്ട്. ലോഷന്‍, ടിഷ്യൂകള്‍ എന്നിവ കൊണ്ട് പൂര്‍ണ്ണമായും ഇവിടം സജ്ജീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു’ കമ്പനി വ്യക്തമാക്കി. ജോലിസ്ഥലത്ത് സ്വയംഭോഗം ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം പുതിയ ജീവനക്കാരെ ആകര്‍ഷിക്കുമെന്ന് സ്ട്രിപ്പ്ചാറ്റ് പറഞ്ഞു. 50,000 ഡോളറിന് ആറ് മാസത്തേക്ക് ഈ പോഡുകള്‍ പാട്ടത്തിന് നല്‍കാമെന്നും സ്ട്രിപ്പ്ചാറ്റ് വാഗ്ദാനം ചെയ്യുന്നു.
Post Your Comments