വിആർ ഹെഡ്സെറ്റിന്റെ വില കുത്തനെ കുറച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ലോകം 5ജി യുഗത്തിലേക്ക് കടന്നതോടെ വൻ വിപണി മുന്നിൽ കണ്ടാണ് മെറ്റ വിആർ ഹെഡ്സെറ്റുകൾ പുറത്തിറക്കിയത്. എന്നാൽ, ഈ ഉപകരണങ്ങൾക്ക് വിപണിയിൽ വലിയ തോതിൽ ഡിമാൻഡ് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഡിമാൻഡ് പ്രതീക്ഷിച്ചതിലും ദുർബലമായതിനെ തുടർന്നാണ് വില കുത്തനെ കുറച്ചിരിക്കുന്നത്. വിആർ ഹെഡ്സെറ്റുകൾക്ക് പുറമേ, ഹൈ- എൻഡ് മിക്സഡ് റിയാലിറ്റി ഡിവൈസിന്റെയും വില കുറച്ചിട്ടുണ്ട്.
കോർപ്പറേറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വിആർ ഹെഡ്സെറ്റായ മെറ്റ ക്വസ്റ്റ് പുറത്തിറക്കിയത്. 2022 ഒക്ടോബറിൽ ഈ പ്രീമിയം വിആർ ഹെഡ്സെറ്റിന്റെ വില 1,500 ഡോളറായിരുന്നെങ്കിൽ, ഇപ്പോൾ ഇവയുടെ വില 1,000 ഡോളർ മാത്രമാണ്. വില കുറയ്ക്കുന്നതോടെ കൂടുതൽ ആളുകൾ വിആർ ടെക്നോളജി രംഗത്തേക്ക് വരുമെന്നാണ് വിലയിരുത്തൽ.
Post Your Comments