മനാമ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ ഷെയ്ഖ് ഇസ്സ സ്ട്രീറ്റ്, ഇസ്സ അൽ കബീർ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ ഭാഗത്താണ് പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുന്നത്. തിങ്കളാഴ്ച്ച മുതൽ മൂന്നാഴ്ച്ചത്തേക്കാണ് ഗതാഗത നിയന്ത്രണം.
Read Also: അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നത് അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍: വ്യക്തമാക്കി ആര്‍എസ്എസ്
അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന ഭാഗത്തെ ട്രാഫിക് മറ്റു റോഡുകളിലേക്ക് തിരിച്ച് വിടുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments