KeralaLatest News

മൈനറായ പെൺകുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ അമ്മ കാമുകനൊപ്പം പോയി: ഒളിച്ചോടിയത് ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം

മിനിമോളുടെ ഭര്‍ത്താവ് 11 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്.

നെടുമങ്ങാട്:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. മിനിമോളുടെ ഭര്‍ത്താവ് 11 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്.

ഇതിനിടെ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച്‌ മിനിമോള്‍ വ്യാഴാഴ്ച ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഇരുവരെയും തേടി കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ചു പോയതിനാണ് കേസ്.
നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button