കണ്ണൂര്‍ : സര്‍വേക്കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ല് എടുത്ത് കൊണ്ട് പോയാലും അത് എവിടെയാണ് സ്ഥാപിച്ചതെന്ന് സര്‍വേ നടത്തി രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഈ സമരം നടത്തി വെറുതെ സമയം കളയാതെ മറ്റെന്തെങ്കിലും ക്രിയാത്മകമായി ചെയ്യാവുന്നതാണെന്നും നല്ലതെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ മധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്ല് പിഴുതെറിഞ്ഞത് കൊണ്ട് ഒരു പദ്ധതി ഇല്ലാതാവില്ല. അങ്ങനെയെങ്കില്‍, ഏത് പദ്ധതിയും ഇല്ലാതാക്കാന്‍ അതിന്റെ ഭാഗമായിട്ടുള്ള തറക്കല്ല് നീക്കിയാല്‍ പോരേ. കോണ്‍ഗ്രസുകാര്‍ യുഡിഎഫ്. ഭരണകാലത്ത് എത്ര കല്ലുകള്‍ ഇട്ടിട്ടുണ്ട്. ആ കല്ലുകള്‍ ഒന്നും പൊന്തിയിട്ടില്ലെന്ന് അവര്‍ക്കറിയാം. പക്ഷെ, ഇവിടെ ഇട്ട കല്ല് യാഥാര്‍ഥ്യമാകുമെന്ന് അവര്‍ക്കറിയാം. ഒരാള്‍ ഒരു കല്ല് എടുത്ത് കൊണ്ട് പോയാലും അത് എവിടെയാണ് സ്ഥാപിച്ചതെന്ന് സര്‍വേ നടത്തി രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അതുപോലും മനസ്സിലാക്കാതെ നൂറുകൊല്ലം മുന്‍പത്തെ സമരം ഇപ്പോള്‍ നടത്തിയിട്ട് വല്ല കാര്യവുമുണ്ടോ’- കോടിയേരി പറഞ്ഞു.
ചങ്ങാനാശ്ശേരി മാടപ്പള്ളിയിലെ സമരം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളിയില്‍ കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും സമരത്തിനെത്തി. ചങ്ങനാശ്ശേരിയെ മത-സാമുദായിക നേതാക്കളുടെ സിപിഎം വിരുദ്ധ കൂട്ടായ്മയുടെ ആസ്ഥാനമാക്കാനാണ് ശ്രമമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments