Latest NewsKeralaNews

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരെ വ്യാപക പ്രതിഷേധം,സര്‍വേ കല്ല് സമരക്കാര്‍ കല്ലായി പുഴയിലെറിഞ്ഞു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ വ്യാപക പ്രതിഷേധം. പലയിടത്തും സമരം അക്രമാസക്തമായി. കോഴിക്കോട്, കെ റെയില്‍ കല്ല് സമരക്കാര്‍ കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാര്‍ ഉറച്ച നിലപാടില്‍ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരവുമായി രംഗത്തുണ്ടായി.

Read Also : കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, എല്ലാവരും ദി കശ്മീർ ഫയൽസ് കാണണമെന്ന അഭ്യർത്ഥനയുമായി അമീർഖാൻ

കോട്ടയത്ത് കെ റെയില്‍ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളില്‍ കയറി നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമരം. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.

കോഴിക്കോട് കല്ലായിയില്‍ സര്‍വേ തടഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. ഇവിടെ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ പറിച്ചു കളഞ്ഞു. അതേസമയം, സര്‍വേ നിര്‍ത്താന്‍ നിര്‍ദ്ദേശം ഇല്ലെന്ന് റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button