ThrissurLatest NewsKeralaNattuvarthaNews

ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അപകടം : ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ചു

തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ല​യ(22)​ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ചു. തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ല​യ(22)​ആ​ണ് മ​രി​ച്ച​ത്. ക​രു​വ​ന്നൂ​ര്‍ ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പമാണ് അപകടമുണ്ടായത്.

ഇ​ന്ന് രാ​വി​ലെ പി​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അപകടം നടന്നത്. അപകടത്തിൽ പി​താ​വ് ഡേ​വി​ഡി​ന് പ​രി​ക്കേ​റ്റു. തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്‌​കൂ​ട്ട​റി​ല്‍ പി​റ​കി​ല്‍ നി​ന്നും വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : അസാനി ചുഴലിക്കാറ്റ് രൂപപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും ല​യ റോ​ഡി​ലേ​ക്ക് വീ​ണു. തുടർന്ന്, ല​യ​യു​ടെ ശ​രീ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. പി​താ​വ് ഡേ​വി​ഡ് കാ​ന​യ്ക്ക് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഓടി രക്ഷപ്പെട്ടു.

ഇ​രു​വ​രെ​യും ഉടൻ തന്നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ല​യ​യുടെ ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ ബി​കോം ര​ണ്ടാം വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് ല​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button