കല്ലമ്പലം: വ്യാജ കറൻസികളും പ്രിന്ററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻവീട്ടിൽ അശോക് കുമാർ (36), ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ വിജയ ഭവനിൽ ശ്രീവിജിത്ത് (33) എന്നിവരാണ് പൊലീസ് പിടിയിലായത്. കല്ലമ്പലം പൊലീസാണ് ഇവരെ പിടികൂടിയത്.
ശ്രീവിജിത്തിന്റെ വീട്ടിൽ നിന്ന് 44500 രൂപയുടെ 110 ഇന്ത്യൻ കറൻസികളും വ്യാജ നോട്ട് പ്രിൻററും നോട്ട് കട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : 133 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണു, പ്രദേശത്ത് കനത്ത പുക
റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി നിയാസ് പി, കല്ലമ്പലം സി.ഐ ഫറോസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments