തൊടുപുഴ: ഇടുക്കിയിൽ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസിൽ 64 വയസുകാരന് 73 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസാണ് കടുത്ത ശിക്ഷ വിധിച്ചത്. കൂടാതെ, 1,60,000 രൂപ പിഴയും വിധിച്ചു.
കുട്ടിയുടെ പുനരധിവാസത്തിന് പിഴത്തുക നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ, അമ്പതിനായിരം രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് കുട്ടിയ്ക്ക് നൽകുവാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
Read Also : സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
2019-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വല്യമ്മയുടെ മൊഴിയിലാണ് കേസെടുത്തിരുന്നത്. പറമ്പിൽ പണി കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ വല്യമ്മ, കൃത്യം കാണുകയും പരാതി നൽകുകയുമായിരുന്നു.
Post Your Comments