ThiruvananthapuramNattuvarthaLatest NewsKeralaNews

എ​ല്ലാ കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ളി​ലും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: നിർദ്ദേശം നൽകി വീ​ണ ജോ​ര്‍ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി 10 ദി​വ​സ​ത്തി​ന​കം അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെഎംഎ​സ്​സിഎ​ല്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ആ​ശു​പ​ത്രി​ക​ള്‍ക്ക് കീ​ഴി​ലു​ള്ള ഫാ​ര്‍മ​സി​ക​ളി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​ര്‍ച്ചേ​സ് ക​മ്മി​റ്റി​ക​ള്‍ ചേ​ർ​ന്ന്​ സൂ​പ്ര​ണ്ടു​മാ​ര്‍ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​രു​ണ്യ ഫാ​ര്‍മ​സി​യി​ല്‍ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മ​ല്ലെ​ന്നും ല​ഭ്യ​മ​ല്ലാ​ത്ത മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കെഎംഎ​സ്​സിഎ​ല്ലി​ന് ന​ല്‍കി​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി നേ​രി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് ഡി​പ്പോ മാ​നേ​ജ​രെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു. എ​ല്ലാ കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ളി​ലെ​യും ഡി​പ്പോ മാ​നേ​ജ​ര്‍മാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ എ​ഴു​തു​ന്ന മ​രു​ന്നു​ക​ളു​ടെ ഇ​ന്‍ഡ​ന്‍റ്​ കെഎംഎ​സ്​സിഎ​ല്ലി​നെ അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്ക​ണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘ഇങ്ങനെ മതിയോ? ഇനിയിപ്പോൾ ഇതാകുമോ ഉദ്ദേശിച്ചത്’: കെ സുധാകരനെ പരിഹസിച്ച് വി ശിവൻകുട്ടി

ഡോ​ക്ട​ര്‍മാ​രും വ​കു​പ്പു​മേ​ധാ​വി​ക​ളും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​രും യോ​ഗം ചേ​ര്‍ന്ന് മ​രു​ന്നു​ക​ളു​ടെയും ശ​സ്ത്ര​ക്രി​യ​ക്ക്​ ആ​വ​ശ്യ​മാ​യ ഇം​പ്ലാ​ന്‍റു​ക​ളുടെ​യും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്ക​ണമെന്നും ഇ​ത് ആ​ശു​പ​ത്രി മേ​ധാ​വി​ക​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button