തിരുവനന്തപുരം: കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സൻ. പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ എം.എം ഹസ്സനും സമരക്കാരും കൂടി കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ബിബിന ലാന്‍സിയുടെയും, തോപ്പുംമുക്ക് പുത്തന്‍കോവിലിന് സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ആരതിയുടെയും പറമ്പുകളിലും, നസീറയുടെ വീടിന് മുന്നിലും സ്ഥാപിച്ച കല്ലുകൾ നേതാക്കൾ പിഴുതുമാറ്റി.
Also read: ഇൻസ്റ്റാഗ്രാമിനെ നിരോധിച്ചതിന് പിന്നാലെ ആപ്പിന്റെ അപരനെ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ
നിങ്ങളുടെ ഒരു തരി മണ്ണോ വീടോ കെ റെയിലിന് പോകില്ലെന്ന് ഹസ്സന്‍ നാട്ടുകാർക്ക് ഉറപ്പ് നല്‍കി. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട്, അവരോട് മോശമായി പെരുമാറി ഉദ്യോഗസ്ഥർ കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹസ്സന്‍ പറഞ്ഞു. ‘കോടതിയോ കേന്ദ്ര സര്‍ക്കാരോ ജനങ്ങളുടെ ആശങ്കയെ അവഗണിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പായാല്‍ ഒരു ലക്ഷം കുടുംബങ്ങളാണ് വഴിയാധാരാമാവുക. ഇതിനെതിരെ യു.ഡി.എഫ് ശക്തമായി രംഗത്തെത്തും’ അദ്ദേഹം വ്യക്തമാക്കി.
‘കോടികള്‍ തന്നാലും ഞങ്ങൾ കിടപ്പാടം വിട്ടുതരില്ല. വേലൂർ വില്ലേജില്‍ മാത്രം കെ റെയിൽ വന്നാൽ അമ്പതോളം വീടുകളും രണ്ട് ആരാധനാലയങ്ങളും ഇല്ലാതാകും’ സമരക്കാര്‍ ആരോപിച്ചു.
Post Your Comments