AlappuzhaLatest NewsKeralaNattuvarthaNews

ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ: കൂട്ടിരുന്ന ഭാര്യ മറ്റൊരു രോഗിയുടെ സഹായിക്കൊപ്പം ഒളിച്ചോടി

ചേര്‍ത്തല: തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന മധ്യവയസ്കനൊപ്പം കൂട്ടിരുന്ന നാല്പത്തിനാലുകാരിയായ ഭാര്യയാണ് യുവാവിനൊപ്പം കടന്നുകളഞ്ഞത്.

ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയായ ഭർത്താവാണ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. അള്‍സര്‍ ബാധിതനായ ഇയാൾ ജനുവരി 17 മുതല്‍ 26വരെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ സമയത്ത് കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂര്‍ സ്വദേശിയായ യുവാവുമായി പരിചയത്തിലാകുകയായിരുന്നു.

റോഡുകൾ നിറയെ കുഴി, ഗതാഗതക്കുരുക്ക്: ആറു വയസുകാരൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

ജനുവരി 26ന് ഭര്‍ത്താവിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്കു മാറ്റിയ ശേഷം യുവതി യുവാവിനൊപ്പം കടന്നുകളയുകയായിരുന്നു. നാട്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണവും ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണവും യുവതി കൊണ്ടുപോയതായി ഭർത്താവിന്റെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button