തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരുമെന്നും താത്പര്യങ്ങൾ ഹനിക്കാത്ത മൂലധനം സ്വീകരിക്കണമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സർക്കാർ മേഖലകൾ കോർപറേറ്റ് താത്പര്യങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നു എന്ന പ്രചാരണം നടക്കുകയാണെന്നും കേന്ദ്ര സഹായം ലഭിക്കാത്തതിനാല്‍ പശ്ചാത്തല സൗകര്യവികസനം, സർക്കാർ ഫണ്ട് കൊണ്ട് മാത്രം പറ്റില്ലെന്നും കോടിയേരി പറഞ്ഞു.
എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര നയത്തിന് വ്യത്യസ്ഥമായി, എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപ്പെടുക എന്നതാണ് നവകേരള രേഖ മുന്നോട്ട് വെയ്ക്കുന്നതെന്നും സിപിഎം വികസന രേഖ വിശദീകരിച്ച് സംസാരിക്കവേ കോടിയേരി പറഞ്ഞു. കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും 25 വർഷംകൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത മധ്യവർഗ രാജ്യങ്ങൾക്ക് സമാനമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു
Post Your Comments