പറമ്പിക്കുളം: കലമാനിനെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. തേക്കടി ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ഒറവൻപാടി മുപ്പത് ഏക്കർ കോളനിയിലെ വിഷ്ണു (22), ഒറവൻപാടി കോളനിയിലെ മണികണ്ഠൻ (47), ബൈജു (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കലമാനെ വേട്ടയാടി കൊലപ്പെടുത്തി കറിവെച്ച് കഴിച്ച കേസിലാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ രണ്ടു പേർ കൂടിയുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എം. മാത്യു പറഞ്ഞു.
Read Also : പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവ് പിടിയില്‍
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എസ്. സുൽഫീക്കർ, വി. മോഹനൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രെയ്ലി കെ. മധു, സതീഷ്, വാച്ചർ രവി എന്നിവരടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച ഇവരെ പിടികൂടിയത്. പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments