വാഷിംങ്ടണ്‍: ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവ് കുറഞ്ഞിട്ടില്ലെന്ന് തെളിവ്. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് സര്‍വെ. യുഎസ് ആസ്ഥാനമായുള്ള, ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ – മോണിംഗ് കണ്‍സള്‍ട്ട് എന്ന സ്ഥാപനമാണ് സര്‍വെ ഫലം പുറത്തുവിട്ടത്.
സര്‍വെ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുവെന്നാണ്. 77% ജനങ്ങളും, ശക്തനായ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി സര്‍വെ വ്യക്തമാക്കുന്നു.
13 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് എന്നുള്ളത് ശ്രദ്ധേയമാണ്.
13 ലോകനേതാക്കളില്‍ പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തും(77%) , മെക്‌സിക്കോയുടെ ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (63%) രണ്ടാം സ്ഥാനത്തും, ഇറ്റലിയിലെ മരിയോ ഡ്രാഗി (54%) മൂന്നാം സ്ഥാനത്തും ഉണ്ട്.
എന്നാല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ സര്‍വേയില്‍ ഏറെ പിന്നിലാണ്.
വിശദാംശങ്ങള്‍ ഇങ്ങനെ:
Global Leader Approval: Among All Adults https://t.co/wRhUGsLkjq
Modi: 77%
López Obrador: 63%
Draghi: 54%
Scholz: 45%
Kishida: 42%
Trudeau: 42%
Biden: 41%
Macron: 41%
Morrison: 41%
Moon: 40%
Bolsonaro: 39%
Sánchez: 38%
Johnson: 33%*Updated 03/17/22 pic.twitter.com/jELxQgEsLE
— Morning Consult (@MorningConsult) March 18, 2022
Post Your Comments