കൊടുങ്ങല്ലൂർ (തൃശൂർ): മക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി, റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയ വീട്ടിൽ റിയാസിനെ (26) ആണ് ആളൊഴിഞ്ഞ വീടിൻ്റെ വളപ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീടിന്റെ 500 മീറ്റർ അകലെയാണ് തൂങ്ങിമരിച്ചത്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് കുട്ടികളുടെ മുന്നിൽവെച്ച് ദാരുണമായി കൊല്ലപ്പെട്ടത്.
ഇയാളെ, ജോലിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. ഭര്‍ത്താവിനോടും വീട്ടുകാരോടും റിയാസ് ശല്യപ്പെടുത്തുന്ന വിവരം പറഞ്ഞത് യുവാവിന് പകയായി മാറുകയായിരുന്നു. ഇത് കൂടാതെ, റിന്‍സിയുടെ വീടിനു നേരെ റിയാസ് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ കേസും ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട്, മാസങ്ങള്‍ക്കു മുന്‍പ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. ഒളിവിലായിരുന്ന, പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.
Post Your Comments