കോഴിക്കോട് : ജില്ലാ മെഡിക്കൽ കോളജിൽ പിന്നെയും റാഗിങ്ങ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ, വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിൻസിപ്പാളിന് പരാതി കൊടുത്തിരിക്കുന്നത്.
Also read: രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം
ഈ മാസം 15 നാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ, പ്രിൻസിപ്പാൾ വൈകിട്ട് മൂന്ന് മണിക്ക് വകുപ്പ് മേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും അടിയന്തര യോഗം വിളിച്ചു.
കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിൽ സമാനമായ സംഭവം നടന്നത് വാർത്തയായിരുന്നു. റാഗിങ്ങിനെ തുടർന്ന് ഒരു പിജി വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയിയാണ്, സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിനെ തുടർന്ന് സഹികെട്ട് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായി പീഡിപ്പിച്ചെന്നും, വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചെന്നുമാണ് ജിതിന്‍ പരാതിപ്പെട്ടത്. വകുപ്പ് മേധാവിയെ നിരവധി തവണ ജിതിൻ കാര്യം അറിയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
Post Your Comments