മാള: വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്.
തൃശൂര്‍ പുത്തന്‍ചിറയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി വീട്ടില്‍ വെച്ച് പ്രസവിച്ചത്. തുടർന്ന്, ശക്തമായ രക്തസ്രാവമുണ്ടായതിനാൽ യുവതിയെ കുണ്ടായിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
Read Also : കോഹ്ലിയേക്കാള് മികച്ച നായകനാവാന്‍ രോഹിത് ശർമ്മയ്ക്ക് കഴിയും: വസീം ജാഫര്‍
ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന്, കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍, പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമെ കുഞ്ഞിന്റെ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
Post Your Comments