എറണാകുളം: കൊച്ചി മെട്രോയുടെ തൂൺ ചെരിഞ്ഞതിന്റെ കാരണം വിദഗ്ധർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മെട്രോയുടെ ചെരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ല എന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. പത്തടിപ്പാലത്തെ 347 ആം നമ്പര്‍ തൂണിനാണ് ചെരിവ് കണ്ടെത്തിയിരിക്കുന്നത്. പൈലിങ് പാറയില്‍ തട്ടാത്തത് കാരണമാണ് തൂണിന് ബലക്ഷയം ഉണ്ടായതെന്ന് ജിയോ ടെക്‌നിക്കല്‍ പഠനം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍, ഈ പഠനം സംബന്ധിച്ച് കെ.എം.ആർ.എൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also read: ജീവനക്കാരനിൽ നിന്ന് വെട്ടേറ്റ യുവതി മരിച്ചു: ശരീരത്തിലുണ്ടായിരുന്നത് 30 വെട്ടുകൾ
തൂണ്‍ നില്‍ക്കുന്ന സ്ഥലത്തിന് 10 മീറ്റര്‍ താഴെയാണ് പാറയുള്ളത്. അത്ര താഴേക്ക് പൈലിങ് എത്തിയിട്ടില്ല. പാറയുടെ ഒരു മീറ്റര്‍ മുകളിലാണ് പൈലിങ് നിൽക്കുന്നത്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് യഥാർത്ഥത്തിൽ മെട്രോ തൂണുകള്‍ സ്ഥാപിക്കേണ്ടത്. താഴെയുള്ള പാറ തുരന്നാണ് പൈലിങ് ഉറപ്പിക്കേണ്ടത്. പത്തടിപ്പാലത്ത് ഈ പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നും പാലിക്കാതിരുന്നതാണ് ചരിവിന് കാരണമായത് എന്നാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.
പുതിയ പൈലുകള്‍ അടിച്ച് തൂണിനെ ബലപ്പെടുത്താൻ അധികൃതര്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, തകരാര്‍ പരിഹരിക്കാന്‍ മെട്രോ സുരക്ഷാ കമ്മീഷണറുടെ അനുമതി ആവശ്യമാണ്. തൂണ്‍ ബലപ്പെടുത്തുന്ന ചുമതല ലാർസൺ ആൻഡ് ടൂർബോയ്ക്ക് കൈമാറാനാണ് കെ.എം.ആർ.എൽ പദ്ധതിയിടുന്നത്.
Post Your Comments