തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികൾ തടയാൻ ഡെപ്യൂട്ടി ദേവസ്വം കമീഷണർ, അസിസ്റ്റന്റ് ദേവസ്വം കമീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി കഴിഞ്ഞ മാർച്ച് 30ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിന് കീഴിലും ഇത്തരം പ്രവൃത്തികൾ തടയാൻ ക്ഷേത്ര ഭരണാധികാരികൾക്ക് നിർദ്ദേശം നൽകിയെന്നും ഗുരുവായൂർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇതുവരെ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments