മുംബൈ: ഐപിഎൽ 15-ാം സീസണിൽ നായകൻ ഫാഫ് ഡുപ്ലെസിയ്ക്ക് കീഴില്‍ കളിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി സഹതാരം ദിനേശ് കാര്‍ത്തിക്. അടുത്തിടെയാണ് ഫാഫ് ഡു പ്ലെസിയെ ആര്‍സിബി ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. മെഗാതാരലേലത്തില്‍ ഏഴ് കോടി മുടക്കിയാണ് ആര്‍സിബി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരത്തെ സ്വന്തമാക്കിയത്. നായകസ്ഥാനത്തേക്ക് ഫാഫിന് പുറമെ കാര്‍ത്തികിന്റെ പേരും പരിഗണിച്ചിരുന്നു.
‘തന്റെ കഴിവ് പരാമാവധി ഉപയോഗിക്കുന്ന താരമാണ് ഫാഫ്. ഒരു ക്യാപ്റ്റന് വേണ്ട ഗുണവും അതുതന്നെ. അവര്‍ക്ക് മത്സരം ഏത് സാഹചര്യത്തിലൂടെയാണ് പോകുന്നതെന്ന് കൃത്യമായി പറയാന്‍ കഴിയും. ഞാനദ്ദേഹത്തിന് എതിരെ കളിച്ചിട്ടുണ്ട്. ടാക്റ്റിക്കല്‍ ഗുണമുള്ള ക്യാപ്റ്റനാണ് ഫാഫ്. അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ എനിക്കത് തോന്നിയിട്ടുണ്ട്, ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കുന്ന ക്യാപ്റ്റനാണ് ഫാഫ്. ആര്‍സിബിക്ക് ഇങ്ങനെയൊരു ക്യാപ്റ്റനെ ആവശ്യമാണ്’ കാര്‍ത്തിക് പറഞ്ഞു.
Read Also:- ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി എംഎസ് ധോണി
ഐപിഎല്ലില്‍ ഗ്രൂപ്പ് ബിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ആര്‍സിബിയുടെ ഗ്രൂപ്പിലുള്ളത്. ഞായറാഴ്ച്ച പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്.
Post Your Comments