Latest NewsCricketNewsSports

ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി എംഎസ് ധോണി

മുംബൈ: ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എംഎസ് ധോണി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മാതൃ കമ്പനിയായ ഇന്ത്യ സിമന്‍റ്സ് നടത്തിയ ചടങ്ങില്‍ ആരാധകരുമായി സംസാരിക്കവെയാണ് ധോണി രഹസ്യം വെളിപ്പെടുത്തിയത്. അതേസമയം, ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

‘ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പലരും ഏഴാം നമ്പറിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാനുള്ള കാരണം ലളിതമാണ്. എന്‍റെ ജന്മദിനം ജൂലൈ ഏഴിനാണ്. ഏഴാം മാസത്തിലെ ഏഴാം ദിവസമാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കുന്നത്. ഏതെങ്കിലും നമ്പര്‍ ധരിക്കുന്നതിനെക്കാള്‍ നല്ലതല്ലെ എന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ജേഴ്സി തന്നെ ധരിക്കുന്നത്. അതുകൊണ്ടാണ് ഏഴാം നമ്പര്‍ തെരഞ്ഞെടുത്തത്’.

‘ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയാറുള്ളത് 81ലാണ് ഞാന്‍ ജനിച്ചത്. അപ്പോള്‍ 8-1=7, ഏഴ് നിഷ്‌പക്ഷ നമ്പറാണ്. അതുകൊണ്ട് ഏഴ് ഭാഗ്യം കൊണ്ടുവന്നില്ലെങ്കിലും നിര്‍ഭാഗ്യം കൊണ്ടുവരില്ല എന്നാണ് വിശ്വാസം. ഞാന്‍ അന്ധവിശ്വാസിയൊന്നുമല്ല. പക്ഷെ ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്’ ധോണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button