KollamKeralaNattuvarthaLatest NewsNews

തെൻമലയിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം : മൂന്നുപേർ അറസ്റ്റിൽ

മധ്യപ്രദേശ് സ്വദേശി ശർവ്വേ പാട്ടേലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: തെൻമലയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മധ്യപ്രദേശ് സ്വദേശി ശർവ്വേ പാട്ടേലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശർവ്വേ പാട്ടേലിനൊപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ ഓംപ്രകാശ് കൗട്ടെ, അഖിലേഷ് സലാം എന്നിവരാണ് പ്രതികൾ.

ഈ മാസം 4 നാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ശർവ്വേ പാട്ടേലിന്റെ മൃതദേഹം തെന്മല മൂന്ന് കണ്ണറ റെയിൽവേ പാലത്തിൽ ആണ് കണ്ടത്. പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ്പോൾ ഡോക്ടർക്ക് തോന്നിയ സംശയത്തിൽ നിന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

Read Also : സത്രീകളെ വലിച്ചിഴച്ച നടപടിയിൽ പ്രതിഷേധം: ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ, കനത്ത പോലീസ് സന്നാഹം

തുടർന്ന്, തെന്മല പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്. അഖിലേഷ് സലാമിന് മക്കൾ ഇല്ലാത്തത്തിനെപറ്റി പറഞ്ഞു ശർവ്വേ പാട്ടേൽ പരിഹസിക്കുക പതിവായിരുന്നു. സംഭവദിവസവും റെയിൽവേ പാളത്തിന് സമീപം ഒന്നിച്ചിരുന്ന് മദ്യപിക്കവേ ശർവ്വേ പാട്ടേൽ അഖിലേഷ് സലാമിനെ പരിഹസിച്ചു. ഇതിൽ പ്രകോപിതരായി അഖിലേഷും, ഓംപ്രകാശും ചേർന്ന് ശർവ്വേ പട്ടേലിന്‍റെ തലയിലും, കഴുത്തിലും മർദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button