തിരുവനന്തപുരം: സര്‍വകലാശാലകളിൽ പെന്‍ഷന്‍ ഫണ്ട് നടപ്പിലാക്കാനുള്ള തീരുമാനം നിലവിൽ നടപ്പിലാക്കില്ലെന്ന് മന്ത്രി ആർ ബിന്ദു. തീരുമാനം പുനപരിശോധിക്കുമെന്നും, സംസ്ഥാനത്ത് നിലവിലെ പെന്‍ഷന്‍ രീതി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read:തെങ്ങിൽ നിന്നു വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
സര്‍വകലാശാലകള്‍ പുതുതായി രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ടില്‍ നിന്നാവണം വിരമിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മറ്റും നൽകാൻ എന്ന തീരുമാനമാണ് ഇപ്പോൾ പുനപരിശോധിക്കുന്നത്. നിലവിൽ സർവ്വകലാശാലകൾക്ക് സർക്കാർ നൽകുന്ന പ്രതിമാസ തുകയിൽ നിന്നാണ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അത് തുടരുമെന്നാണ് മന്ത്രി അറിയിച്ചത്.
അതേസമയം, ആഭ്യന്തര വരുമാനത്തിലുണ്ടായ കുറവും ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവും മൂലം സംസ്ഥാനത്തെ സര്‍വകലാശാലകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനിടയിൽ ഇത്രയും വലിയ തുക കണ്ടെത്തുന്നത് പ്രായോഗികമല്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.
Post Your Comments