KozhikodeLatest NewsKeralaNattuvarthaNews

തെ​ങ്ങി​ൽ നി​ന്നു വീ​ണ് ചികിത്സയിലായിരുന്നയാൾ മരിച്ചു​

പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യു​മാ​യ തോ​ണ​ക്ക​ര ബി​ജു (39) ആണ് മരിച്ചത്

പേ​രാ​മ്പ്ര : തെ​ങ്ങി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലായിരുന്നയാൾ മ​രി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും തെ​ങ്ങ്ക​യ​റ്റ തൊ​ഴി​ലാ​ളി​യു​മാ​യ തോ​ണ​ക്ക​ര ബി​ജു (39) ആണ് മരിച്ചത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചൊവ്വാഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പൊ​യി​ലി​ൽ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങി​ൽ യ​ന്ത്ര​മു​പ​യോ​ഗി​ച്ചു ക​യ​റു​ന്ന​തി​നി​ടെ തെ​ങ്ങ് ഒ​ടി​യു​ക​യാ​യി​രു​ന്നു. തെ​ങ്ങി​നൊ​പ്പം നി​ലം പ​തി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു​വി​നെ ഉടൻ തന്നെ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പാ​ള​ക്കൊ​ല്ലി-​ചേ​കാ​ടി റോഡ് തകർന്നിട്ട് വർഷങ്ങൾ : വ​ന​പാ​ത​യെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി

പി​താ​വ്: പ​രേ​ത​നാ​യ ചെ​റി​യാ​ൻ. മാ​താ​വ്: ചി​ന്ന​മ്മ. ഭാ​ര്യ: ഷീ​ന (ക​ക്കാ​ടം പൊ​യി​ൽ കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: അ​ന്ന മ​രി​യ ബി​ജു, (വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ എ​യു​പി സ്‌​കൂ​ൾ പെ​രു​വ​ണ്ണാ​മൂ​ഴി), അ​ൻ​സ മ​രി​യ ബി​ജു (അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, ബി​നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​ത പ​ള്ളി​യി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button