ന്യൂഡൽഹി: ആമസോൺ മഴക്കാടുകളിൽ അബദ്ധത്തിൽ അകപ്പെട്ട് കാണാതായ, ആറും എട്ടു വയസുള്ള കുട്ടികളെ തിരികെ കിട്ടി. ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്ന് തൊലിയൊട്ടി അസ്ഥികൾ തെളിഞ്ഞ നിലയിലാണ് കുരുന്നുകളെ കണ്ടെത്തിയത്. അധികൃതർ ആഴ്ചകൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും, ഇവരെ കണ്ടെത്താനായിരുന്നില്ല. എട്ടുവയസ്സുകാരനായ ഗ്ലെസൻ കാർവാലോ റിബേറോയും, ആറു വയസ്സുകാരനായ ഗ്ലാക്കോ കാർവാലോ റിബേറോയുമാണ് പക്ഷിയുടെ പിന്നാലെ കാട്ടിലേക്ക് പോയത്.
ഫെബ്രുവരി 18 ന് കാണാതായ കുട്ടികളെ മാർച്ച് 15 ന് കാട്ടിൽ മരംവെട്ടാനെത്തിയ ആളാണ് കണ്ടെത്തിയത്. ഇദ്ദേഹം ഗ്രാമവാസികളെ അറിയിച്ചതോടെ, അവർ അധികൃതർക്ക് വിവരം കൈമാറി. വിമാനമാർഗം ആമസോണാസിന്റെ തലസ്ഥാന നഗരമായ മനാവൂസിലെത്തിച്ച ശേഷം ഇവർക്ക് വിദഗ്ധ ചികിത്സ നൽകി. ആമസോണാസിലെ പാൽമെയ്റ എന്ന തദ്ദേശീയ ഗോത്രത്തിൽ പെട്ടവരാണ് കുട്ടികൾ.
ഇവരെ കാണാതായശേഷം, കുറച്ചുദിവസങ്ങൾ പൊലീസും അഗ്നിശമന സേനയും ആമസോൺ കാടുകളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. കണ്ടെത്താനാകാത്തതോടെ ഇനി തെരച്ചിലിൽ കാര്യമില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കുട്ടികളുടെ ഗോത്രമായ പാൽമെയ്റയിലെ അംഗങ്ങൾ തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു. ആ തിരച്ചിലാണ് ഒടുവിൽ ഫലവത്തായത്.
Post Your Comments