Latest NewsNewsIndia

2020 യിൽ ഇന്ത്യയിൽ കൂടുതൽ പേർ ടി.വിയിൽ കണ്ട വ്യക്തിത്വം, പ്രധാനമന്ത്രി നരേന്ദ്ര മോദി : ബർക് റിപ്പോർട്ട്

ബ്രോഡ്കാസ്റ്റ് ഓഡിയോ റിസര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്) തയ്യാറാക്കിയ 2019-20 ലെ വാര്‍ഷിക ടിവി വ്യൂവര്‍ഷിപ്പ് റിപ്പോർട് പ്രകാരം കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വ്യക്തിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട മോദിയുടെ പൊതു അഭിസംബോധനകളും, കോവിഡ് വാക്‌സിന്റെ കയറ്റുമതി മുതല്‍ ഇടനിലക്കാരുടെ സമരം വരെയുള്ള വിഷയങ്ങളിലെ പ്രസംഗങ്ങളും ഇതില്‍ ഉള്‍പ്പെടും.

പ്രധാനമന്ത്രിയുടെ പ്രഭാവം വിശദീകരിച്ച റിപ്പോര്‍ട്ടിൽ, മോദിയുടെ അഭിമുഖങ്ങള്‍, അന്താരാഷ്ട്ര പരിപാടികളിലെ പ്രസംഗങ്ങള്‍, രാജ്യത്തോടുള്ള അഭിസംബോധനകള്‍, വനത്തിലൂടെയുള്ള സാഹസിക യാത്ര തുടങ്ങി പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പരിപാടികൾ എന്തുതന്നെയായാലും, സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്ക് പ്രേക്ഷകരുടെ എണ്ണത്തില്‍ വർധനയുണ്ടായതായി പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിന് 133 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു.

2019-ലെ സ്വാതന്ത്ര്യദിന പ്രസംഗം കണ്ടവരില്‍നിന്ന് 40 ശതമാനം അധികമാണിത്. മാര്‍ച്ച് 24ന് ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്, മുന്‍പു നടത്തിയവയേക്കാളും പ്രേക്ഷകരുണ്ടായിരുന്നു. 2020 ഏപ്രിലില്‍ 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ 203 ദശലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button