ഹൈദരാബാദ് : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥപറയുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ പോപ്പുലർഫ്രണ്ട്. സിനിമ വർഗ്ഗീയ ലഹളയ്‌ക്ക് കാരണം ആകുമെന്നും രാജ്യത്തെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണെന്നും പോപ്പുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനിസ് അഹമ്മദ് ആരോപിച്ചു.
സിനിമ കണ്ടതിന് ശേഷം തിയറ്ററുകളിൽ നിന്നും ചിലർ നടത്തുന്ന പരാമർശങ്ങൾ മുസ്ലീങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണെന്നും പുറത്തുവരുന്ന എല്ലാ വീഡിയോയിലും മുസ്ലീം വംശഹത്യ നടത്താനുള്ള പരസ്യ ആഹ്വാനം കാണാമെന്നും അനിസ് അഹമ്മദ് പറഞ്ഞു.
റഷ്യയിൽ നിന്നും 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം: റിപ്പോർട്ട്
‘രാജ്യം ഒന്ന് ഓർക്കണം. മുസ്ലീം വംശഹത്യയുണ്ടായാൽ അതിന് കാരണം ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും, മറ്റ് അണിയറ പ്രവർത്തകരും ആയിരിക്കും’. അനിസ് ട്വിറ്ററിൽ വ്യക്തമാക്കി. ഇതോടൊപ്പം, തിയറ്ററിന് മുൻപിൽ നിന്നുള്ള ഒരു പ്രേഷകന്റെ പ്രതികരണവും അനിസ് പങ്കുവെച്ചിട്ടുണ്ട്.
Post Your Comments