ErnakulamKeralaNattuvarthaLatest NewsNews

ജുമാമസ്ജിദില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു : പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കളമശേരി എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ തുരുത്തിപ്പുറം പൂമാലില്‍ സിമില്‍റാമിനെ (38) ആണ് അറസ്റ്റ് ചെയ്തത്

പറവൂര്‍: വടക്കേക്കര ജുമാമസ്ജിദില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കളമശേരി എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ തുരുത്തിപ്പുറം പൂമാലില്‍ സിമില്‍റാമിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.

Read Also : പെൻഷൻ ഫണ്ടിന്റെ കാര്യത്തിൽ പ്രശ്ങ്ങളുണ്ട്, സര്‍വകലാശാലകളില്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്ന കാര്യം ചർച്ചയിൽ: ആർ ബിന്ദു

13-ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ കാറില്‍ മൂന്നുപേര്‍ ആണ് എത്തിയത്. മറ്റുരണ്ടു പേരും പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും അവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പൊലീസ് ഉദ്യോ​ഗസ്ഥനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button