അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ യുവതിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. സൂറത്തിലെ കപോഡരയില് താമസിച്ചിരുന്ന സ്നേഹലത ബന്‍വാരി(30)യെ കൊലപ്പെടുത്തിയ കേസിലാണ് ഒപ്പംതാമസിച്ചിരുന്ന പ്രകാശ് പട്ടേലി(38)നെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്തിനെച്ചൊല്ലി ഇരുവര്‍ക്കുമിടയിലുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.
Also Read : എല്ലാ സത്യാന്വേഷികളും ‘ദ കശ്മീർ ഫയൽസ്’ കാണണം, ഇത് സമ്പൂർണ കലാസൃഷ്ടി: മോഹൻ ഭാഗവത്
ചൊവ്വാഴ്ചയാണ് സ്നേഹലതയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സ്നേഹലതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും, വീട്ടില്‍ പോയി പരിശോധിക്കണമെന്നും പ്രകാശ് പട്ടേല്‍ അയല്‍ക്കാരെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതനുസരിച്ച് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്നനിലയില് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments