NattuvarthaLatest NewsKeralaIndiaNews

‘മൊട്ടയടിച്ചാൽ പഴനിയ്ക്ക് പോകാം’, എല്‍പി സ്‌കൂള്‍ അധ്യാപകരെ അപമാനിച്ച് കെ ടി ജലീൽ

തിരുവനന്തപുരം: എല്‍പി സ്‌കൂള്‍ അധ്യാപകരെ കെടി ജലീൽ അപമാനിച്ചുവെന്ന് ആരോപണം. പിണറായി സർക്കാർ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മലപ്പുറത്തു സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെയാണ് കെടി ജലീൽ അപമാനിച്ചത്.

Also Read:ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി പറയും: ശ്രീനിവാസൻ കൃഷ്‌ണൻ രാജ്യസഭയിൽ പോയാൽ നന്നായി ശോഭിക്കുമെന്ന് ജയശങ്കർ

കഴിഞ്ഞ ദിവസം സമരം ചെയ്യുന്നവർ കെടി ജലീലിനെ കാണാൻ പോയിരുന്നു. സമരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് തല മുണ്ഡനം ചെയ്ത് കൊണ്ടുള്ള പ്രതിഷേധ പരിപാടികളെ കുറിച്ച് ഇവർ കെടി ജലീലുമായി പങ്കുവച്ചത്. തുടർന്ന്, ‘തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞു ഇദ്ദേഹം അധ്യാപികമാരെ അപമാനിക്കുകയായിരുന്നുവെന്ന് ആരോപണത്തിൽ പറയുന്നു.

അതേസമയം, ഞങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിച്ചു. എത്ര വനിതാ മന്ത്രിമാരുണ്ട് നിയമസഭയില്‍. ഒരു മന്ത്രി തിരിഞ്ഞുനോക്കിയോ? എല്ലാവരെപ്പോലെ ഞങ്ങളും ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് മലപ്പുറത്തെ ലിസ്റ്റ് ചുരുക്കിയ്തത്. ചെയ്തത് ശരിയെന്നോ തെറ്റെന്നോ സര്‍ക്കാര്‍ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്’, അധ്യാപിക വിദ്യാർത്ഥികൾ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button