ഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി. കല്‍ക്കരി കുംഭകോണ കേസില്‍ ഏഴ് മണിക്കൂര്‍ നീണ്ട ഇ.ഡി ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അഭിഷേക് ബാനര്‍ജി വിമർശനം ഉന്നയിച്ചത്. ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് കല്‍ക്കരി കുംഭകോണമോ കന്നുകാലി കുംഭകോണമോ അല്ല, ഇത് ആഭ്യന്തര മന്ത്രിയുടെ കുംഭകോണമാണെന്ന് അഭിഷേക് ബാനര്‍ജി കൂട്ടിച്ചേർത്തു.
‘ജനവിധിക്ക് വിരുദ്ധമായാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ജാര്‍ഖണ്ഡില്‍ ജയിക്കാത്തതിനാല്‍ അവിടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. മമത ബാനര്‍ജിക്ക് നന്ദി, അവര്‍ ബംഗാളില്‍ പരാജയപ്പെട്ടു. ഏജന്‍സികളെ ഉപയോഗിച്ച് നിങ്ങള്‍ക്ക് രാഷ്ട്രീയമായി എന്നോട് പോരാടാന്‍ കഴിയില്ല. ഗുജറാത്തിലും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സാമ്പത്തിക അന്വേഷണ ഏജന്‍സി സജീവമല്ല.
മുടി വളർച്ച ഇരട്ടിയാക്കാൻ ഉറങ്ങുന്നതിനു മുൻപ് ഈ കൂട്ടുകൾ മുടിയിൽ പുരട്ടൂ
പശുക്കടത്തിലെ പണം എവിടെ പോകുന്നു? അത് നേരിട്ട് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്തേക്ക് പോകുന്നു. ആഭ്യന്തര മന്ത്രി എന്താണ് ചെയ്യുന്നത്? ബി.എസ്.എഫ് എന്താണ് ചെയ്യുന്നത്? ഇതൊരു കന്നുകാലി കുംഭകോണമല്ല, ആഭ്യന്തര മന്ത്രിയുടെ അഴിമതിയാണ്. പരാതി ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്തു’ അഭിഷേക് ബാനര്‍ജി പറഞ്ഞു
Post Your Comments