ThiruvananthapuramKeralaNattuvarthaLatest NewsNews

മൃതദേഹം തിരിച്ചറിയുന്നതിലെ പിഴവ് : വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു

ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയില്‍ ലാല്‍മോഹന്റെ (34)​ മൃതദേഹത്തിന് പകരം പ്രവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടില്‍ ബാബുവിന്റെ (54)​ മൃതദേഹമാണ് ലാല്‍മോഹന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു. ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയില്‍ ലാല്‍മോഹന്റെ (34)​ മൃതദേഹത്തിന് പകരം പ്രവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടില്‍ ബാബുവിന്റെ (54)​ മൃതദേഹമാണ് ലാല്‍മോഹന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ബന്ധുക്കള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലാല്‍മോഹന്‍ ഇന്നലെയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നേമത്തുവച്ച്‌ ഓട്ടോ ഡ്രൈവറായ ബാബുവിനും വൈകിട്ട് മേട്ടുക്കടയില്‍ വച്ച്‌ ലാല്‍മോഹനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച രണ്ടുപേരെയും ഐ.സി.യുവിലേക്ക് മാറ്റി.

തുടർന്ന്, വെള്ളിയാഴ്ച വൈകിട്ട് ലാല്‍മോഹന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാല്‍മോഹനാണെന്ന് തെറ്റിദ്ധരിച്ച ബന്ധുക്കള്‍ ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. അടുത്ത ദിവസം ബാബു മരിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തില്‍, മലയിന്‍കീഴ് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം, ലാല്‍മോഹന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

Read Also : നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച്‌ തെറിപ്പിച്ചു : ഗുരുതര പരിക്ക്, വൈദ്യുതി തൂണും തകര്‍ന്നു

എന്നാൽ, മൂന്നു ദിവസമായിട്ടും ബാബുവിനെ കാണാത്തതിനാല്‍ ബന്ധുക്കള്‍ നേമം പൊലീസില്‍ പരാതി നല്‍കി. തുടർന്ന്, അന്വേഷണത്തിലാണ് ബാബുവിന്റെ മൃതദേഹം മലയിന്‍കീഴുകാര്‍ സംസ്‌കരിച്ചതായി വ്യക്തമായത്.

പൊലീസ് നിര്‍ദ്ദേശപ്രകാരമെത്തിയ ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പരിശോധിച്ചപ്പോഴാണ് മോര്‍ച്ചറിയിലുള്ളത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് മനസിലായത്. ബന്ധുക്കള്‍ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങള്‍ക്കിയായതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരും പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button