KeralaLatest NewsNews

വിവിധ മതാചാരങ്ങള്‍ പ്രകാരം പ്രാര്‍ത്ഥനകള്‍; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങള്‍ കല്‍പറ്റ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ നിര്‍ദേശപ്രകാരമാണ് സംസ്‌കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് സംസ്‌കാരം.

Read Also: വയനാട് ഉരുള്‍പൊട്ടല്‍: കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേര്‍, ദുരന്തഭൂമിയില്‍ 5-ാം നാള്‍ തെരച്ചില്‍ തുടരുന്നു

പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, ടി സിദ്ധീഖ് എം.എല്‍.എ , ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സ്‌പെഷ്യല്‍ ഓഫീസര്‍മാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുന്‍ എം.എല്‍.എ സി കെ ശശീന്ദ്രന്‍, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് എന്നിവരും ജനപ്രതിനിധികളും മൃതദേഹങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തു.

ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button