KeralaLatest NewsNews

കാറില്‍ ബൈക്കിടിച്ചു: എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ താക്കോൽ മർദ്ദനം

പരിക്കേറ്റ മനുവും മകൻ ആദിത്യനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം നടന്നപ്പോള്‍ തന്നെ കഴക്കട്ടം പൊലീസിനെ വിവമറിയിച്ചിരുന്നതായി ടെക്നോ പോർക്കിലെ ഐടി ജീവനക്കാരനായ മനു പറയുന്നു.

തിരുവനന്തപുരം: എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ മർദ്ദനം. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്ലാറ്റിലേക്ക് ആദിത്യ സഞ്ചരിച്ച കാറിന് പിന്നിലായി എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിന്‍റെ ബൈക്കിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേചൊല്ലി ഇരുവരും തമ്മില്‍ തർക്കമായി. ആദിത്യത്തിന്‍റെ അച്ഛൻ മനു മാധവനും ഇതിനോടകം സ്ഥലത്തെത്തി.

ബൈക്ക് യാത്രക്കാരന്‍റെ പേരു ചോദിച്ചതോടെ ആദര്‍ശ് ഇവരോട് തട്ടിക്കറി. വാക്കു തർക്കത്തിന് ശേഷം പോയ ആദർശ് മറ്റ് ചിലരെയും കൂട്ടിവന്നുവെന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇതിനുശേഷമാണ് കൈയിലിരുന്ന താക്കോൽ കൊണ്ട് അച്ഛനെയും മകനെയും ആക്രമിച്ചത്. മനുവും തിരിച്ചാക്രമിച്ചു. ആദർശിനെതിരെ ഇവര്‍ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

പരിക്കേറ്റ മനുവും മകൻ ആദിത്യനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം നടന്നപ്പോള്‍ തന്നെ കഴക്കട്ടം പൊലീസിനെ വിവമറിയിച്ചിരുന്നതായി ടെക്നോ പോർക്കിലെ ഐടി ജീവനക്കാരനായ മനു പറയുന്നു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ആദർശ്. ഇതേ തുടർന്ന് കഴക്കൂട്ടം ഏരിയ പ്രസിഡൻറ് സ്ഥാനത്തു നിന്നും ആദർശിനെ മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button