IdukkiKeralaNattuvarthaLatest NewsNews

കൊലപാതക രാഷ്ട്രീയം കെഎസ് യുവിന് വശമില്ല: ധീരജ് വധത്തിൽ പ്രതികരണവുമായി കെ സുധാകരൻ

ഇടുക്കി: എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്‍യുവിന് കൊലപാതക രാഷ്ട്രീയം വശമില്ലെന്നും എസ്എഫ്ഐയാണ് കേരളത്തിലെ സർവകലാശാലകളിൽ അക്രമം നടത്തുന്നതെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തില്‍ കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ രക്ത സാക്ഷികളായവരില്‍ മഹാഭൂരിപക്ഷവും കെഎസ്‌യുവാണ്. ഇന്ന് മഹാരാജാസ് കോളേജിനകത്ത് എസ്എഫ്‌ഐയുടെ പുറത്തു നിന്നുള്ള ഗുണ്ടകള്‍, കയറി അവിടത്തെ കെഎസ് യു വിന്റെ കുട്ടികളെ മര്‍ദ്ദിച്ച് പത്ത് പേര്‍ ആശുപത്രിയിലാണ്. ആരാണ് അക്രമകാരികളെന്ന് കേരളത്തിന് വിലയിരുത്താന്‍ കഴിയണം’. സുധാകരൻ പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍

കെഎസ് യുവും കോണ്‍ഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തതെന്ന് പറയണമെന്നും ഓരോ കലാലയങ്ങളിലും ആരാണ് ആക്രമത്തിന്റെ വക്താക്കള്‍ എന്ന് പരിശോധിക്കണമെന്നും കെ സുധാകരൻ പറഞ്ഞുസുധാകരനെ പഴി ചാരുന്നതൊക്കെ അതിനു ശേഷം മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ധീരജിനെ കുത്തിയതായി സംശയിക്കുന്ന നിഖില്‍ പൈലിയാണ് പോലീസിന്റെ പിടിയിലായത്. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് സംശയിക്കുന്നതായി നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button