ഇടുക്കി: ധീരജ് കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍, എസ്എഫ്ഐ പ്രവര്‍ത്തകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായിരുന്ന, ധീരജ് രാജേന്ദ്രന്‍ കൊലക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
എട്ട് പ്രതികളുള്ള കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 88ാം ദിവസമാണ് നിഖില്‍ പൈലിക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് 160 സാക്ഷികൾ ഉൾപ്പെട്ട കുറ്റപത്രം അന്വേഷണ സംഘം നേരത്തെ സമര്‍പ്പിച്ചിരുന്നു. പ്രതി, ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്.
പുടിന്റെ പെണ്‍മക്കളെ ലക്ഷ്യമിട്ട് അമേരിക്ക : റഷ്യക്കു മേല്‍ വ്യത്യസ്തമായ ഉപരോധവുമായി യുഎസ്
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – കെഎഎസ്‍യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റിരുന്നു. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികൾ വ്യക്തമാക്കിയിരുന്നത്.
അതേസമയം, ധീരജിനെ കുത്തിയത് നിഖില്‍ പൈലിയല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. പ്രതിയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും പ്രതികള്‍ക്ക്, കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും നേരത്തെ, കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments