ഇടുക്കി: എൻജിനീയറിംഗ് കോളജിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും.
ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ നാടായ കണ്ണൂർ തളിപ്പറമ്പിൽ ചൊവ്വാഴ്ച നാലിന് ശേഷം സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനല്ലായിരുന്ന ധീരജ് കാമ്പസിൽ ചേർന്നതിന് ശേഷമാണ് എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായത്.
Post Your Comments