
തൃശൂര്‍ : ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വരവൂര്‍ കമ്മുലിമുക്ക് രമേശ് എന്ന 37 കാരനെയാണ് വിവിധ വകുപ്പുകളിലായി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
കൂടാതെ, ഒരു ലക്ഷം രൂപ പിഴയും അടയ്‌ക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
2014-ല്‍ ആണ് കേസിനാസ്പദമായ സംഭവം. അനാഥാലയത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അമ്മയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും, കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ ദാസ്, എം.കെ.സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments